Thursday 26 November 2020 09:29 AM IST : By സ്വന്തം ലേഖകൻ

‘എന്റെ വാവ, എന്റെ പങ്കു, അവളിപ്പോൾ ഒരു മുതിർന്ന കുട്ടിയായി’! മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആശ ശരത്

asha-sarath

മകൾ ഉത്തരയ്ക്ക് ജൻമദിനാശംസകൾ നേർന്ന്, മകളോടൊപ്പമുള്ള മനോഹരമായ ചിത്രവും കുറിപ്പും പങ്കുവച്ച് നടി ആശ ശരത്ത്.

ഇപ്പോൾ ഉത്തരയും അമ്മയ്ക്കൊപ്പം സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് ഉത്തരയുടെ തുടക്കം.

സംവിധായകന്‍ മനോജ് കാനയാണ് ‘ഖെദ്ദ’ ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം.

ആശാശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.