Wednesday 21 September 2022 10:05 AM IST : By സ്വന്തം ലേഖകൻ

സ്വീഡനിലെ തെരുവിൽ ഇന്ത്യൻ സംഗീതത്തിന്റെ അനുഭൂതി...: വിഡിയോ പങ്കുവച്ച് ആശ ശരത്

asha-sarath

സ്വീഡനിൽ നിന്നുള്ള അവധിക്കാല ആഘോഷത്തിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ആശ ശരത്.

‘സ്റ്റോക്ക്‌ഹോമിലെ ‘കുങ്‌സ്ട്രാഡ്ഗാർഡൻ’ തെരുവിലൂടെ നടക്കുമ്പോൾ, മനോഹരവും ശ്രുതിമധുരവുമായ ഇന്ത്യൻ സംഗീതം ഞാൻ കേട്ടു. ഇത് എനിക്ക് ഗൃഹാതുരമായ അനുഭൂതി നൽകി, ആ സംഗീതം എന്നെ എത്തിച്ചത് സ്റ്റോക്ക്ഹോമിലെ നമ്മുടെ ഇന്ത്യൻ സാംസ്‍കാരിക ആഘോഷങ്ങളുടെ വേദിയിലേക്കാണ്.

ഒരു ഇന്ത്യക്കാരിയും മലയാളിയും ആയതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ശക്തി ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്’.– ഒരു വിഡിയോയ്‌ക്കൊപ്പം ആശ ശരത് കുറിച്ചു.

സ്വീഡനിൽ ഭർത്താവിനൊപ്പം വിവാഹ വാർഷികം ആഘോഷിച്ച വിവരങ്ങൾ ആശ നേരത്തേ പങ്കുവച്ചിരുന്നു.