Thursday 12 December 2019 02:32 PM IST : By സ്വന്തം ലേഖകൻ

കിങ് ഖാനെ നായകനാക്കി ആഷിക്കിന്റെ സിനിമ! തിരക്കഥയൊരുക്കുക ശ്യാം പുഷ്കരൻ

ashiq-abu-new

ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാനെ നായകനാക്കി ആഷിക് അബു സിനിമ ഒരുക്കുന്നു. ശ്യാം പുഷ്കരനാണ് തിരക്കഥയെഴുതുന്നത്. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾ മുംബൈയിലെ ഷാരൂഖിന്റെ വസതിയിൽ നടന്നു. കിങ് ഖാനുമായുള്ള ചർച്ചയ്ക്ക് ശേഷം ഒന്നിച്ചുള്ള സെൽഫിയും ആഷിക് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.