Tuesday 26 May 2020 12:26 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ക്രൈം പാർട്ണർക്ക് ആശംസകൾ’! ആസിഫ് അലിക്കും സമയ്ക്കും ഇന്ന് ഏഴാം വിവാഹ വാർഷികം

asif

മലയാളത്തിന്റെ പ്രിയനായകൻ ആസിഫ് അലിക്കും ഭാര്യ സമയ്ക്കും ഇന്ന് ഏഴാം വിവാഹ വാർഷികം. പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേർന്ന് ആസിഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇതിനോടകം വൈറൽ ആണ്.

‘എന്റെ ക്രൈം പാർട്ണർക്ക് ആശംസകൾ’ എന്നാണ് ആസിഫ് കുറിച്ചിരിക്കുന്നത്. #lifeisgood #lifeisbeautiful തുടങ്ങിയ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്ന മകളുമുണ്ട്.