Tuesday 02 June 2020 12:10 PM IST : By സ്വന്തം ലേഖകൻ

‘ഇത്ര പെട്ടെന്ന് വളരല്ലേ പൊന്നേ... ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ എനിക്കാകില്ല! മനസ്സിൽ തൊട്ട് ആസിഫിന്റെ കുറിപ്പ്

asif-ali

മകൾക്ക് ജൻമദിനാശംസകൾ നേർന്ന് ആസിഫ് അലി. പിറന്നാൾ ആശംസകൾ നേർന്ന് ആസിഫ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രങ്ങളിൽ ഒന്ന് അദ്ദേഹം മകൾക്ക് മുടികെട്ടിക്കൊടുക്കുന്നതാണ്. ഇത്ര പെട്ടെന്ന് വളരല്ലേ എന്നും അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ തനിക്കാകില്ലെന്നും ചിത്രത്തോടൊപ്പം ആസിഫ് കുറിച്ചു.

ചിത്രവും കുറിപ്പും ഇതിനോടകം വൈറലാണ്. മകനും മകളും ഒന്നിച്ചുള്ള ഒരു ചിത്രവും താരം ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.