Friday 05 June 2020 12:00 PM IST : By സ്വന്തം ലേഖകൻ

മഞ്ജുവിന്റെ പച്ചൈയമ്മാള്‍ ഇനി പ്രിയാമണിയുടെ സുന്ദരമ്മ! ഫസ്റ്റ് ലുക്ക് ഹിറ്റ്

asuran

വെട്രിമാരന്‍-ധനുഷ്-മഞ്ജു വാരിയര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കില്‍ മഞ്ജു തമിഴില്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. സുന്ദരമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. സുന്ദരമ്മ ലുക്കിലുള്ള പ്രിയാമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.

താരത്തിന്റെ ജന്‍മദിനം പ്രമാണിച്ചാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. നരപ്പ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.വെങ്കിടേഷ് നായകനാകുന്ന ചിത്രം ശ്രീകാന്ത് അഡ്‌ലയാണ് സംവിധാനം ചെയ്യുന്നത്.

Tags:
  • Movies