Tuesday 15 June 2021 09:38 AM IST : By സ്വന്തം ലേഖകൻ

‘പതിനഞ്ചാമത്തെ വയസ്സിൽ മുതലക്കോടം സ്കൂളിന്റെ വരാന്തയിൽ വച്ച് കണ്ടതാണ്...’! പ്രിയപ്പെട്ടവനെക്കുറിച്ച് മനോഹരമായ കുറിപ്പുമായി അശ്വതി

aswathy-sreekanth

ഭർത്താവ് ശ്രീകാന്തിന് ജൻമദിനാശംസകൾ നേർന്ന്, മനോഹരമായ കുറിപ്പുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. പ്രിയപ്പെട്ടവനൊടൊപ്പമുള്ള ചിത്രമുൾപ്പടെയാണ് അശ്വതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

അശ്വതിയുടെ കുറിപ്പ് –

ഇങ്ങനെ തോരാതെ പെയ്യുന്നൊരു മൺസൂൺ കാലത്ത്, എന്റെ പതിനഞ്ചാമത്തെ വയസ്സിൽ മുതലക്കോടം സ്കൂളിലിന്റെ വരാന്തയിൽ വച്ച് കണ്ടതാണ്... ‘This is your man’ എന്ന് അപ്പോൾ അശരീരി ഉണ്ടായില്ല, അടിവയറ്റിൽ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു... ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയിൽ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല ! അല്ലെങ്കിലും നാളെ എന്തെന്ന് അറിയാത്ത കൗതുകത്തിൽ ആണല്ലോ ജീവിതത്തിന്റെ മുഴുവൻ ഭംഗിയും... !
Appu, Its raining here again…am sitting here on our couch with my morning tea, observing our little dancer’s movements inside. You know how much I miss you right now…!
Happy Birthday my love…❤️❤️ You are the most beautiful thing ever happened to me, and unconditional is whatever I have for you ! Come home soon…can’t miss you more.