Tuesday 02 June 2020 09:26 AM IST : By സ്വന്തം ലേഖകൻ

‘ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളുന്നത് തമാശയല്ല, വൈകൃതമാണ്’! സായി ശ്വേതയെ പരിഹസിച്ചവർക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

aswathy

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന യുവ അധ്യാപിക സായി ശ്വേതയെ പരിഹസിച്ചവർക്ക് മറുപടിയുമായി അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.

തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണ് സായി.

സായി ശ്വേതയുടെ വിഡിയോ വെെറലായതിന് തൊട്ടുപിന്നാലെ പരിഹാസവുമായും ചിലർ രംഗത്തെത്തിയിരുന്നു.

‘ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളി
തമാശ കാണിക്കാൻ ശ്രമിക്കുന്നത് സത്യത്തിൽ തമാശയല്ല, വൈകൃതമാണ്’ എന്നാണ് അശ്വതി ഫെയ്സ്ബുക്കിൽ കുറിച്ചത്. അശ്വതിയുടെ കുറിപ്പ് ഇതിനോടകം വൈറൽ ആണ്.