Monday 23 November 2020 09:54 AM IST : By സ്വന്തം ലേഖകൻ

‘നോക്കാൻ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയിൽ പോയിരുന്ന ഒരു റേഡിയോക്കാലം...’! അശ്വതിയുടെ കുറിപ്പ്

aswathy

മലയാളത്തിന്റെ പ്രിയ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും തന്റെ അഭിപ്രായങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക പതിവാണ്. ഇപ്പോഴിതാ, താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് വൈറൽ.

‘നോക്കാൻ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയിൽ പോയിരുന്ന ഒരു റേഡിയോക്കാലം... അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ !! Sajad Stone Templeഇന്നലെ അയച്ച് തന്നത്...’ എന്നാണ് മകളോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ച് താരം കുറിച്ചത്.