Thursday 04 April 2019 11:35 AM IST : By സ്വന്തം ലേഖകൻ

മനോരോഗിയായി സായ് പല്ലവി; ഇംഗ്ലിഷ് സിനിമകളെ അനുസ്മരിപ്പിച്ച് ’അതിരൻ’ ടീസർ (വിഡിയോ)

athiran-fahad456

ഫഹദ് ഫാസിൽ നായകനായി എത്തുന്ന അതിരന്റെ ടീസർ പുറത്തിറങ്ങി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഇംഗ്ലിഷ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മനോരോഗമുള്ള പെൺകുട്ടിയായി സായ് പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തിൽ ഫഹദും എത്തുന്നു.

വിവേക് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് പി.എഫ്. മാത്യൂസാണ്. കഥയും ഒരുക്കിയിരിക്കുന്നത് വിവേകും. അനു മൂത്തേടനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രൺജി പണിക്കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ടീസർ വിഡിയോ കാണാം;