Tuesday 09 April 2019 09:43 AM IST : By സ്വന്തം ലേഖകൻ

‘‘സ്വന്തം തന്ത പറഞ്ഞാൽ അനുസരിക്കാത്ത ആളാ ഞാൻ’’! അതിരന്റെ ട്രെയിലര്‍ ഏറ്റെടുത്ത് പ്രേക്ഷകർ

athiran-new

ദുരൂഹതയുടെയും ഭയത്തിന്റെയും വിസ്മയ ദൃശ്യങ്ങൾ സമ്മാനിച്ച് അതിരന്റെ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു. ഒരു മാനസിക രോഗാശുപത്രിയും അവിടേക്കു പുതുതായി വരുന്ന ഡോക്ടറും അവിടുത്തെ അന്തേവാസികളുമൊക്കെച്ചേരുന്ന, വേറിട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഡോക്ടറുടെ വേഷത്തിൽ ഫഹദ് ഫാസിലും മാനസിക രോഗിയായ യുവതിയായി സായ് പല്ലവിയും ചിത്രത്തിലെത്തും. അതുൽ കുൽകർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ, ലെന, നന്ദു, സുദേവ് നായർ, സുരഭി ലക്ഷ്മി തുടങ്ങിയവരും താരനിരയിലുണ്ട്.

ആകാംഷയും ഭയവും ജനിപ്പിക്കുന്ന ത്രില്ലറായിരിക്കും ‘അതിരന്‍’ എന്ന് ട്രെയിലർ ഉറപ്പു തരുന്നു. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ട്രെയിലര്‍ സമ്പന്നമാണ്.

നവാഗതനായ വിവേകാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകന്റെ കഥയ്ക്ക് പി.എഫ്. മാത്യൂസാണ് തിരക്കഥയെഴുതിയിരിക്കുന്നത്. അനു മൂത്തേടനാണ് ഛായാഗ്രഹണം. മനോഹരവും ദുരൂഹത പടർത്തുന്നതുമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

പി.എസ്. ജയഹരി ഈണമിട്ട പാട്ടുകളും ജിബ്രാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സവിശേഷതയാണ്.

ഇടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ ് നിര്‍മാണ രംഗത്ത് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരന്‍. ചിത്രം ഉടൻ തിയറ്ററിലെത്തും.