Thursday 14 June 2018 05:02 PM IST : By സ്വന്തം ലേഖകൻ

‘അതിശയനിലെ സൂപ്പർഹീറോ ഇനി നായകൻ’

athishayan

കുട്ടികളുടെ പ്രിയപ്പെട്ട അതിശയൻ ഇനി ‘നായകൻ’. വിനയൻ ചിത്രം അതിശയൻ, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളിലൂടെ കുരുന്നുകളുടെ പ്രിയപ്പെട്ട ഹീറോയായി മാറിയ ദേവദാസാണ് നായകനായി മലയാള സിനിമയിൽ പിച്ചവയ്ക്കാനൊരുങ്ങുന്നത്.

'കളിക്കുട്ടുകാര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ദേവദാസിന്റെ നായകനായുള്ള അരങ്ങേറ്റം. പി.കെ ബാബുരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസിയാണ് നിര്‍മാണം. സലിം കുമാര്‍, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കുഞ്ചന്‍, രണ്‍ജി പണിക്കര്‍, ജനാര്‍ദ്ദനന്‍, ബൈജു, രാമു, ആല്‍വിന്‍ ഷാജി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബിന്ദു അനീഷ്, രജനി മുരളി, സ്നേഹ സുനോജ്, വിവേക് ഗോപന്‍, ജെയ്‌സണ്‍ ജോസ്,നീരജാ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.