Saturday 06 February 2021 09:18 AM IST : By സ്വന്തം ലേഖകൻ

മണവാട്ടിപ്പെണ്ണായി ആയിഷ, ഒപ്പം ദിലീപും മീനാക്ഷിയും കാവ്യയും! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ayisha

നടനും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

ചടങ്ങിൽ ദിലീപ്, മീനാക്ഷി, കാവ്യ മാധവൻ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

ഫെബ്രുവരി 11 വ്യാഴാഴ്ച കാസര്‍ഗോഡ് വച്ചാണ് ആയിഷയുടെ വിവാഹം.കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ ബിലാലാണ് വരന്‍.

ദുബായില്‍നിന്ന് ഫാഷന്‍ മെര്‍ച്ചന്റൈസിംഗില്‍ ബിരുദം നേടിയിട്ടുണ്ട് ആയിഷ. വ്യവസായിയാണ് ബിലാല്‍.