Thursday 23 January 2020 12:40 PM IST : By സ്വന്തം ലേഖകൻ

തമ്മിൽ പൊരുതി ‘അയ്യപ്പനും കോശിയും’! ട്രെയിലർ ഹിറ്റ്: വിഡിയോ

ayyappanym-koshiyum

പ്രതീക്ഷകളെ പുതിയ തലത്തിലെത്തിച്ച്, അയ്യപ്പനും കോശിയും ട്രെയിലർ എത്തി. ‘അനാര്‍ക്കലി’ക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ബിജു മേനോനുമാണ് നായകൻമാർ. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്ന് ട്രെയിലർ സൂചന നൽകുന്നു.

അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം ഫെബ്രുവരി 7ന് റിലീസിനെത്തും.