Tuesday 16 August 2022 09:12 AM IST : By സ്വന്തം ലേഖകൻ

‘ഒരു കഷ്ണം ചിക്കൻ താ ലാലേ...’: മോഹൻലാലിനും എം.ജി സോമനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ബാബു ആന്റണി

babu-antony

മോഹൻലാലിനും എം.ജി സോമനും ഒപ്പമുള്ള തന്റെ ഒരു പഴയ ചിത്രം പങ്കുവച്ച്, കുറിപ്പുമായി നടൻ ബാബു ആന്റണി. ‘ഒരു കഷണം ചിക്കൻ താ ലാലേ!!. A real life scene, long ago with Sometten and Mohanlal’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ എടുത്ത ചിത്രമാണിത്. മൂന്നു പേരും ചേർന്ന് ഭക്ഷണം കഴിക്കുന്നതാണ് ചിത്രം. ഈ ഫോട്ടോ എടുക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു എന്ന് ബാബു ആന്റണിയുടെ സഹോദരനും എഴുത്തുകാരനുമായ തമ്പി ആന്റണി കമന്റിട്ടിട്ടുണ്ട്.