Thursday 17 October 2019 09:17 AM IST : By സ്വന്തം ലേഖകൻ

‘രാജുമോന്’ ആശംസകൾ നേർന്ന് ‘ബാബു അങ്കിൾ’! വേറിട്ട കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ബാബു ആന്റണി

babu-new

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ ജൻമദിനമായിരുന്നു ഇന്നലെ. സിനിമാ മേഖലയിലെ സഹപ്രവർത്തകരുൾപ്പടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും കൗതുകകരമായ ആശംസകൾ പങ്കുവച്ചത് നടൻ ബാബു ആന്റണിയാണ്. കുട്ടിയായിരുന്ന പൃഥ്വിയുടെയും താരമായ ശേഷമുള്ള പൃഥ്വിയുടെയും തനിക്കൊപ്പമുള്ള ചിത്രങ്ങൾ ചേർത്തു വച്ചാണ് ബാബു ആന്റണി ഫെയ്സ്ബുക്കിൽ ആശംസകൾ കുറിച്ചത്.

പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരനുമായും കുടുംബവുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു ബാബു ആന്റണിക്ക്. അതിപ്പോഴും മക്കളിലൂടെ തുടരുന്നു.

ബാബു ആന്റണി പങ്കുവച്ച പഴയ ചിത്രം 1989 ൽ ‘കാർണിവൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പകർത്തിയതാണ്. കുട്ടിയായ പൃഥ്വി ബാബു ആന്റണിയുടെ മടിയിൽ ഇരിക്കുന്നതാണ് ചിത്രം. രണ്ടാം ചിത്രം 2017 ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ‘എസ്ര’യുടെ സെറ്റിൽ വച്ച് പകർത്തിയതും.

ബാബു ആന്റണിയുടെ പോസ്റ്റും ചിത്രങ്ങളും ഇതിനോടകം വൈറലാണ്.