Saturday 27 April 2019 03:00 PM IST : By സ്വന്തം ലേഖകൻ

ഒടുവിൽ ബേബിയുടെ ആഗ്രഹം സഫലമാകുന്നു! വീട് നിർമാണത്തിനുള്ള പണം മോഹൻലാൽ നൽകും

baby-new

ആരാധകർ വഴിയും നേരിട്ടും ധാരാളം സേവന പ്രവർത്തനങ്ങൾ നടത്തുന്നയാളാണ് മോഹൻലാൽ. താരത്തിന്റെ നൻമയുടെ കരം പിടിച്ചവരെത്രയോ. എന്നാൽ അതിൽ പലതും പുറം ലോകം വൈകി മാത്രമാണറിയുക. വലിയ വാർത്താ കോലാഹലങ്ങളോടെ അത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ അദ്ദേഹത്തിനും തീരെ താൽപര്യമില്ല.

ഇപ്പോഴിതാ എറണാകുളം പ്രസ്ക്ലബ് ജീവനക്കാരി ബേബിയുടെ വീട് എന്ന വലിയ സ്വപ്നവും മോഹൻലാലിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാകുന്നു.

സ്വന്തമായി ഒരു വീട് വേണമെന്ന ബേബിയുടെ ആഗ്രഹമാണ് താരത്തിലൂടെ നിറവേറുന്നത്. ബേബിക്ക് വീട് നിർമാണത്തിനുള്ള പണം മോഹൻലാൽ നൽകും. ഇതിന്റെ ആദ്യ ഗഡു രണ്ടു ലക്ഷം രൂപയുടെ ചെക്ക് മോഹൻലാൽ ബേബിക്ക് കൈമാറി.

ഇടവേള ബാബു, ജഗദീഷ് അജു വര്‍ഗീസ്, ബാബുരാജ് എന്നിവരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.