Thursday 07 January 2021 02:00 PM IST : By സ്വന്തം ലേഖകൻ

ബേബി മോണിക്കയ്ക്ക് ശബ്ദം നൽകണം; ഡബ്ബിങ് ആർട്ടിസ്റ്റിനെ തേടി പ്രീസ്റ്റ് ടീം, നിർദേശങ്ങൾ ഇതാ (വിഡിയോ)

therrcgcgvhvv

മമ്മൂട്ടി നായകനാകുന്ന ‘ദി പ്രീസ്റ്റ്’ എന്ന സിനിമയിലേക്ക് ഡബ്ബിങ് ആർട്ടിസ്റ്റിനെ ക്ഷണിച്ച് അണിയറ പ്രവർത്തകര്‍. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബേബി മോണിക്കയ്ക്ക് ശബ്ദം നൽകാൻ വേണ്ടിയാണ് ഡബ്ബിങ് ആർട്ടിസ്റ്റിനെ തേടുന്നത്. ഇതിനായി അണിയറ പ്രവർത്തകർ പ്രത്യേക വിഡിയോയും തയാറാക്കിയിട്ടുണ്ട്. മഞ്ജു വാരിയരാണ് വിഡിയോയില്‍ നിര്‍ദേശങ്ങള്‍ പറയുന്നത്. 

എട്ടു വയസ്സിനും പതിമൂന്ന് വയസ്സിനും ഇടയിലുള്ള പെൺകുട്ടികളെയാണ് പരിഗണിക്കുക. വിഡിയോയിൽ കേൾപ്പിക്കുന്ന ബേബി മോണിക്കയുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് 9947703364 എന്ന നമ്പറില്‍ വാട്ട്സാപ്പ് ആയി അയക്കണം. അവസാന തീയതി ജനുവരി 12.

മമ്മൂട്ടി– മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ ഒരുക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags:
  • Movies