Friday 25 September 2020 11:06 AM IST : By സ്വന്തം ലേഖകൻ

ഹാപ്പി ബെര്‍ത്ത് ഡേ പാപ്പൂ...! അനാഥരായ കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ച്, ഭക്ഷണം വിളമ്പി ബാല: വിഡിയോ

bala

മകള്‍ പാപ്പുവിന്റെ പിറന്നാള്‍ അനാഥരായ കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ച്, അവർക്ക് ഭക്ഷണം വിളമ്പി ആഘോഷിച്ച് നടന്‍ ബാല. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ഈ കുഞ്ഞുങ്ങളോടൊപ്പം മകള്‍ പാപ്പു എന്ന അവന്തികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന വിഡിയോ ഇതിനോടകം വൈറൽ ആണ്.

‘കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള്...’ എന്ന ഗാനം പാടി കുഞ്ഞുങ്ങള്‍ പാപ്പുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷം.

‘എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ... ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും’ വിഡിയോയിൽ ബാല പറഞ്ഞു.

വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക