Saturday 28 November 2020 10:59 AM IST : By സ്വന്തം ലേഖകൻ

ബാലയുടെ പിതാവ് അന്തരിച്ചു: ഓര്‍മയാകുന്നത് തമിഴ് സിനിമയിലെ സജീവ സാന്നിധ്യം

bala

നടന്‍ ബാലയുടെ പിതാവും നിര്‍മാതാവും സംവിധായകനും അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ ചെന്നൈയില്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.

അരുണാചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ.കെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ. മൂന്നു മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ തമിഴ് സംവിധായകന്‍ ശിവ. രണ്ടാമത്തെ മകനാണ് ബാല. ഒരു മകള്‍ ശാസ്ത്രജ്ഞയാണ്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ശനിയാഴ്ച ചെന്നൈയില്‍.