Saturday 07 November 2020 09:14 AM IST : By സ്വന്തം ലേഖകൻ

എന്റെ സ്വകാര്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടായപ്പോള്‍ ടൊവീനോ അതു മനസ്സിലാക്കി ഒപ്പം നിന്നു! മനസ്സ് തുറന്ന് ബാല - വിഡിയോ

bala

തന്റെ സ്വകാര്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ഒരു അനുജനെപ്പോലെ കൂടെ നിന്നത് ടൊവീനോ തോമസാണെന്ന് നടന്‍ ബാല. ലീവ് ടു ഗിവ് എന്ന തന്റെ ചാറ്റ് ഷോയില്‍ ടൊവീനോ അതിഥിയായി പങ്കെടുത്തപ്പോളാണ് ബാല തങ്ങള്‍ക്കുള്ളിലെ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നത്. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായാണ് തന്റെ യൂ ട്യൂബ് ചാനലില്‍ ബാല ഈ ഷോ ആരംഭിച്ചിരിക്കുന്നത്. 

മാനസികമായി വിഷമം അനുഭവിക്കുന്നവരെ അത് കണ്ടറിഞ്ഞു കൂടെ നില്‍ക്കുന്ന ആളാണ് ടൊവീനോ എന്ന് ബാല പറയുന്നു. എന്ന് നിന്റെ മൊയ്ദീന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താന്‍ സ്വകാര്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകളില്‍ ആയിരുന്നു. ടൊവിനോ ഇത് മനസ്സിലാക്കുകയും എപ്പോഴും തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിര്‍ത്തുന്നതെന്നും ബാല പറയുന്നു.

ബാല ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്, നല്ലതു ചെയ്യുന്നത് അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ടൊവീനോയും വ്യക്തമാക്കി.