Wednesday 08 September 2021 09:02 AM IST : By സ്വന്തം ലേഖകൻ

പിറന്നാൾ സന്തോഷത്തിൽ എലിസബത്ത്, സർപ്രൈസ് സമ്മാനവുമായി ബാലയുടെ അമ്മ: വിഡിയോ

bala

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വിവാഹ വിരുന്ന്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം വൈറലാണ്.

ഇപ്പോഴിതാ, എലിസബത്തിന്റെ പിറന്നാള്‍ ദിനത്തിലെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ബാല. ഇരുവരും ചെന്നൈയിലെ ബാലയുടെ വസതിയിലാണ് ഇപ്പോൾ. ബാലയുടെ അമ്മ എലിസബത്തിന് സർപ്രൈസ് പിറന്നാള്‍ സമ്മാനം നൽകുന്നതിന്റെ വിഡിയോയാണ് ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വർണമാലയും കമ്മലുമാണ് മരുമകൾക്ക് അമ്മയുടെ സമ്മാനം. ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും എലിസബത്തിനു വേണ്ടി ഏവരും പ്രാർഥിക്കണമെന്നും ബാല പറഞ്ഞു.