Monday 21 May 2018 11:37 AM IST : By സ്വന്തം ലേഖകൻ

സംവിധായകൻ ബേസില്‍ ജോസഫിന്റേയും ഭാര്യയുടേയും കിടിലന്‍ ഡബ്‌സ്മാഷ്;വിഡിയോ കാണാം

basil

സംവിധായകന്‍ ബേസില്‍ ജോസഫിന്റേയും ഭാര്യ എലിസബത്തിന്റേയും കിടിലന്‍ ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പുതിയ ഹെയര്‍സ്റ്റൈലുമായാണ് എലിസബത്ത് എത്തിയിരിക്കുന്നത്. ഇരുവരുടേയും ഡബ്‌സ്മാഷ് കലാപരിപാടിക്ക് കൈയ്യടിച്ച് സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബേസില്‍ ജോസഫും എലിസബത്തും വിവാഹിതരായത്. എഴുവര്‍ഷം ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ് പ്രണയം ആരംഭിക്കുന്നത്.

നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ്, തിര എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. 2015ലാണ് കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്. പിന്നീട് 2017ല്‍ ഗോദയും. ഹോംലി മീല്‍സ്, കുഞ്ഞിരാമായണം, മായാനദി, റോസാപ്പൂ തുടങ്ങിയ ചിത്രങ്ങൡ അഭിനയിച്ചിട്ടുമുണ്ട്.