Tuesday 18 December 2018 07:36 PM IST

‘ബേസുബാ’, പത്ത് ലക്ഷം മുടക്കി ഒരു പാട്ട്; മലയാളികളുടെ ഹിന്ദി ആൽബം ഹിറ്റ്

V.G. Nakul

Sub- Editor

a-1

‘ബേസുബാ’ എന്ന മനോഹരമായ ഹിന്ദി ഗാനം കേട്ടാല്‍, അതിലും മനോഹരമായ അതിന്റെ ദൃശ്യഭാഷ്യം കണ്ടാല്‍, ആരും സംശയലേശമന്യേ പറയും: ‘‘സംഗതി ബോളിവുഡ് തന്നെ...’’ പക്ഷെ, അതു നമ്മുടെ കുഞ്ഞു ‘മോളിവുഡിൽ’ നിന്ന്, സിനിമാ പ്രണയികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് സൃഷ്ടിച്ചതെന്നറിഞ്ഞാലോ...? അത്ഭുതം പതിയെ അതിശയത്തിനു വഴിമാറും, ആകാംക്ഷ വർദ്ധിക്കും...

അരങ്ങിലും അണിയറയിലും മലയാളികൾ മാത്രമുള്ള ഒരു ഹിന്ദി ആൽബം സോങ്ങാണ് ‘ബേസുബാ’. എന്നാൽ അതിനപ്പുറമുള്ള ജനപ്രീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ പാട്ടും അതിന്റെ വിഡിയോയും സ്വന്തമാക്കുന്നത്.

ഫാഷൻ ഡിസൈനറായ അയ്യപ്പൻ ആർ. നാഥാണ് ‘ബേസുബാ’ യുടെ സംവിധായകൻ. അജയ് പൈയുടെ വരികൾക്ക് സാജിദ് തെൻട്രൽ സംഗീതം നൽകി ആപലിച്ചിരിക്കുന്ന ‘ബേസുബാ’ ഒരു വിരഹ – പ്രണയ ഗാനമാണ്. ബിഗ് ബജറ്റിൽ, ദൃശ്യഭംഗിയിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ, കേരളത്തിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലുമായാണ് ‘ബേസുബാ’ ചിത്രീകരിച്ചിരിക്കുന്നത്. ബേസുബായെക്കുറിച്ച് സംവിധായകൻ അയ്യപ്പൻ.ആർ.നാഥ് ‘വനിത ഓൺലൈനുമായി’ സംസാരിക്കുന്നു.

a-2

‘‘ഒരു ഹിന്ദി ആൽബം ചെയ്യണം എന്ന മുൻ തീരുമാനത്തിന്റെ ഫലമല്ല ‘ബേസുബാ’. സാജിദ് ഏകദേശം രണ്ടു വർഷം മുൻപേ തയാറാക്കി വച്ചിരുന്ന ഈ പാട്ട് ഞാൻ വളരെ യാദൃശ്ചികമായാണ് കേട്ടത്. കേട്ടപ്പോൾ ഇഷ്ടമായി. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആൽബം ചെയ്യുന്നതിനെക്കുറിച്ച് എന്റെ സഹോദരൻ വിഷ്ണു മുൻപ് പറഞ്ഞിരുന്നു. അഭിനയത്തോട് വലിയ താത്പര്യമുള്ളയാണ് കക്ഷി. അവസരങ്ങൾക്കായി ധാരാളം ശ്രമിച്ചിട്ടുണ്ട്. ഓഡിഷന്‍ കഴിയുമ്പോൾ മിക്കവരും അഞ്ചും ആറും ലക്ഷമൊക്കെ ചോദിക്കും. അങ്ങനെ മുടങ്ങിപ്പോകും. പിന്നീട് മോഡലിങ്ങിൽ സജീവമായി. കുറച്ചു കാലത്തിനു ശേഷം ഗൾഫിലേക്കു പോകുകയും ചെയ്തു. ഞാനീ പാട്ട് വിഷ്ണുവിനയച്ചു കൊടുത്തു. കേട്ട ശേഷം അവനാദ്യം പറഞ്ഞത്, നമുക്കിത് വിഷ്വലൈസ് ചെയ്യാമെന്നാണ്. നിർമ്മാണവും അവന്‍ തന്നെ ഏറ്റെടുത്തതോടെ കാര്യങ്ങൾ വേഗത്തിലായി’’.

ന്യൂസ് പേപ്പറിൽ നിന്നും സ്റ്റാർ, ബോട്ടിൽ ക്യാപ്പിൽ നിന്നും ക്രിസ്മസ് ട്രീ; റീ സൈക്കിൾ പ്ലാസ്റ്റിക്കിൽ നിന്ന് ഹാപ്പി ക്രിസ്മസ്

a3

‘ചേട്ടൻ ഉപേക്ഷിച്ചു പോയിട്ടില്ല, ആ വിഡിയോ ആക്റ്റിങ്’; വൈറൽ ടിക് ടോക് യുവതിക്ക് പറയാനുള്ളത്–വിഡിയോ

‘റോഡരികിലെ പാതിയറ്റ ശരീരം,അതാ ബൈക്ക് യാത്രികരുടേതായിരുന്നു’; ഞെട്ടിപ്പിക്കുന്ന നേർസാക്ഷ്യം; കുറിപ്പ്

അയ്യപ്പന്റെ ഇരട്ടസഹോദരൻ വിഷ്ണു.ആർ.നാഥും വിവിയ ശാന്തമാണ് ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘ബേസുബാ’ ഒരു സാധാരണ ആൽബം പോലെയാകരുതെന്ന് അയ്യപ്പന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഒന്നും രണ്ടും സീനുകളൊക്കെ ചിത്രീകരിക്കാൻ വേണ്ടി മാത്രം കിലോമീറ്ററുകൾ താണ്ടി, മനസ്സിനിണങ്ങിയ സ്ഥലങ്ങളിലേക്കു പോയത്. കേരളത്തിൽ കൊച്ചിയും കൊടുങ്ങല്ലൂരുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഇവിടങ്ങൾക്കു പുറമേ ഡൽഹി, കുളു മണാലി, ജയ്പൂർ, എന്നിവിടങ്ങളിലേക്കും ചിത്രീകരണം നീണ്ടു.

‘‘പത്ത് ലക്ഷം രൂപയാണ് ആൽബത്തിന്റെ ആകെ ചിലവ്. മഴയും യാത്രാ തടസ്സങ്ങളും കാരണം ഈ സ്ഥലങ്ങളിലൊക്കെ എത്തിപ്പെടാൻ പല പ്രതിബന്ധങ്ങളുമുണ്ടായി. എന്നെ സംബന്ധിച്ച് സംവിധാനം വലിയ താത്പര്യമുള്ള മേഖലയായിരുന്നില്ല. എല്ലാവരും കൂടി പറഞ്ഞപ്പോൾ ഒരു കൈ നോക്കാമെന്നു കരുതി. ബ്രദറിന്റെ താത്പര്യമായിരുന്നു പ്രധാനം. അങ്ങനെ ഓരോ സീനും വരച്ച്, മുൻകൂർ പ്ലാൻ ചെയ്താണ് ചിത്രീകരിച്ചത്’’.– അയ്യപ്പൻ പറയുന്നു. ഫാഷൻ ഡിസൈനറായ അയ്യപ്പൻ ഇതിനോടകം സിനിമ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കവാ മ്യൂസിക് ബാന്റിനു വേണ്ടി നിര്‍മിച്ച ‘ബേസുബാ’ മനോരമ മ്യൂസിക് ആണു വിപണിയിൽ എത്തിച്ചത്.

‘‘ലാഭം പ്രതീക്ഷിച്ചല്ല പണം മുടക്കിയത്. പരമാവധി ആളുകൾ കാണണം എന്നായിരുന്നു ആഗ്രഹം. കണ്ടവർ നല്ല അഭിപ്രായം പറയുന്നുണ്ട്. പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട ഒരാൾ ഒരു യാത്രയിലൂടെ തന്റെ വേദനകൾ മറക്കാൻ ശ്രമിക്കുന്നതാണ് ആൽബത്തിന്റെ വിഷ്വൽ തീം. അത് നന്നായി എന്നാണ് പൊതുവേയുള്ള അഭിപ്രായം’’.

സജീഷ് രാജാണു ‘ബേസുബാ’യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കായംകുളം സ്വദേശിയായ അയ്യപ്പൻ ഇപ്പോൾ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

‘‘സ്വർഗത്തിൽ നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി’’; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

'ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ!'; മറുപടിയുമായി മോഹന്‍ലാല്‍