Friday 04 June 2021 09:54 AM IST : By സ്വന്തം ലേഖകൻ

‘മകൾക്ക് ഇപ്പോൾ 6 മാസം, അധികം വൈകാതെ ഫൊട്ടോ പോസ്റ്റ് ചെയ്യും’! മകളെക്കുറിച്ച് മനസ്സ് തുറന്ന് ഭാമ

bhama

മകളെക്കുറിച്ച് ആരാധകരോട് മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയതാരം ഭാമ.

മകൾ സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ 6 മാസമായെന്നും ഭാമ ആരാധകരോട് പറഞ്ഞു. മകളുടെ ഫൊട്ടോ ഷെയർ ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെട്ടപ്പോൾ, അധികം വൈകാതെ ഉചിതമായ സമയത്ത് താൻ ഫൊട്ടോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭാമയുടെ മറുപടി.

ആരാധക ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മറുപടി പറയുകയായിരുന്നു താരം. മകളെക്കുറിച്ചാണ് കൂടുതൽ പേരും ഭാമയോട് ചോദിച്ചത്.

വിവാഹിതയായതോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയ നടി ഭാമ. 2020 ജനുവരി 30 ന് കോട്ടയത്തു വച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം. മാർച്ച് 12നാണ് ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്.

വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നും ഭർത്താവും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭാമ പറഞ്ഞു.

അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് തൽക്കാലത്തേക്കെന്നാണ് താരം മറുപടി നൽകിയത്.