Wednesday 29 January 2020 09:12 AM IST : By സ്വന്തം ലേഖകൻ

മൈലാഞ്ചി മൊഞ്ചുള്ള പെണ്ണ്! ആഘോഷമായി ഭാമയുടെ മൈലാഞ്ചി കല്യാണം: വിഡിയോ

bhama

മലയാളത്തിന്റെ പ്രിയ യുവനായിക ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. അരുൺ ആണ് ഭാമയുടെ വരൻ. താന്‍ വിവാഹിതയാകുന്നു എന്ന സന്തോഷം‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം പ്രേക്ഷകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായുള്ള ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കോട്ടയത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. നടൻ വിനു മോഹനും പാരീസ് ലക്ഷ്മിയും ചടങ്ങിൽ സംബന്ധിച്ചു.

മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാമ കന്നഡയിലും തന്റെ ഇടം നേടിക്കഴിഞ്ഞ താരമാണ്.