Monday 06 December 2021 09:08 AM IST : By സ്വന്തം ലേഖകൻ

ഇതാണ് ഭാമയുടെ ഗൗരിക്കുട്ടി...ക്യൂട്ട് ചിരിയുമായി പൊന്നോമന: ഒന്നാം പിറന്നാൾ ആഘോഷമാക്കി കുടുംബം

bhama

മലയാളത്തിന്റെ പ്രിയതാരമായ ഭാമ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷമാണ് ഭാമ–അരുൺ ദമ്പതികൾക്ക് ആദ്യത്തെ കൺമണിയായി മകൾ പിറന്നത്. മകളുടെ ചില വിശേഷങ്ങളൊക്കെ ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും കുഞ്ഞിന്റെ ചിത്രം ഇതുവരെയും പോസ്റ്റ് ചെയ്തിരുന്നില്ല.

ഇപ്പോഴിതാ, ഭാമയുടെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയുടെ മനം കവരുന്നു. ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മകളോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മകളുടെ ഒന്നാം പിറന്നാളിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. My Baby Girl First Birthday Bash Tomorrow December 2 എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

ഊട്ടിയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ മകളോടൊപ്പം പകർത്തിയ ഒരു വിഡിയോയും അടുത്തിടെ ഭാമ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടും ഊട്ടിയില്‍ നിന്നുളള ചിത്രം പങ്കുവച്ചിരുന്നു.