Saturday 24 November 2018 02:08 PM IST : By സ്വന്തം ലേഖകൻ

‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’; ഭരതിന്റെ കുടുംബചിത്രങ്ങൾ കാണാം

b-1

ശങ്കറിന്റെ ബോയ്സിൽ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായെത്തി പ്രേക്ഷകരുടെ പ്രിയ താരമായ ഭരത് ഫോർ ദ പീപ്പിളിലൂടെ മലയാളികൾക്കും സ്വന്തക്കാരനായി. ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾക്കൊപ്പം വേഗതയാർന്ന ചുവടുകൾ വച്ച ഭരത്, തമിഴിൽ കാതൽ,പട്ടിയൽ,വെയിൽ തുടങ്ങി വൻ വിജയങ്ങളിലൂടെ താരമായി വളർന്നു. കൂതറ, ലോഡ് ലിവിംഗ്സ്റ്റൺ ഏഴായിരം കണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചു. അടുത്തിടെ ഭരതിന്റെ തമിഴ് ചിത്രം കടുക് വലിയ നിരൂപക – പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ഭരതിനും ഭാര്യ ജഷ്‌ലി ജോഷ്വയ്ക്കും ഇരട്ടക്കുട്ടികളാണ്. രണ്ട് ആൺ മക്കൾ. മലയാളിയാണ് ജഷ്‌ലി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർക്ക് കുട്ടികൾ ജനിച്ചത്. പൊട്ട്, സിംബ, കാളിദാസ്, 8, അഖിൽ എന്നിവയാണ് ഭരതിന്റെ പുതിയ ചിത്രങ്ങൾ.

1

b2

2

b-1

3

b3

4

b4