Wednesday 16 October 2019 03:11 PM IST : By സ്വന്തം ലേഖകൻ

‘നിനക്കു ചുറ്റും എപ്പോഴും പ്രണയവും അതിന്റെ മാജിക്കും നിറഞ്ഞു നിൽക്കുന്നു’! പ്രിയപ്പെട്ടവനൊപ്പമുള്ള സെൽഫി പങ്കുവച്ച് ഭാവന: പോസ്റ്റ് വൈറൽ

bhavana

ഭർത്താവ് നവീനിനൊപ്പമുള്ള ക്യൂട്ട് സെൽഫി പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായികഭാവന. ഇൻസ്റ്റഗ്രാമിലാണ് ചെറു കുറിപ്പുൾപ്പടെ പ്രിയപ്പെട്ടവനൊപ്പമുള്ള പുതിയ ചിത്രം ഭാവന പോസ്റ്റ് ചെയ്തത്. നിനക്കു ചുറ്റും എപ്പോഴും പ്രണയവും അതിന്റെ മാജിക്കും നിറഞ്ഞു നിൽക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ഭാവന കുറിച്ചത്. #LoveOfMyLife #MineForever എന്നീ ഹാഷ് ടാഗുകളും ഒപ്പമുണ്ട്.

വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കു വയ്ക്കുക പതിവാണ്. 2018 ജനുവരി 22നായിരുന്നു, ദീർഘകാലത്തെ പ്രണയത്തെത്തുടർന്ന് കന്നഡ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ നിർമാതാവ് നവീന്‍ ആയിരുന്നു . ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം. വിവാഹശേഷം സിനിമയിൽ നിന്നു വിട്ടു നിന്ന ഭാവന ‘96’ന്റെ കന്നഡ റീമേക്ക് ‘99’ ലൂടെ തിരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ.