Tuesday 11 February 2020 12:24 PM IST : By സ്വന്തം ലേഖകൻ

ഞാന്‍ സന്തോഷം തിരഞ്ഞെടുക്കുന്നു...ക്യൂട്ട് സെൽഫികൾ പങ്കുവച്ച് ഭാവന: പോസ്റ്റ് വൈറൽ

bhavana

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, താരം പോസ്റ്റ് ചെയ്ത തന്റെ തകർപ്പൻ സെൽഫികളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പങ്കുവച്ച് മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.

കന്നഡ നടനും നിർമാതാവും ബിസിനസ്സുകാരനുമായ നായക് നവീനാണ് ഭാവനയുടെ ജീവിതപങ്കാളി. ഇരുവരും പ്രണയത്തിലായിരുന്നു. വലിയ സന്തോഷത്തോടെയാണ് ഭാവനയുടെ വിവാഹ വിശേഷങ്ങള്‍ പ്രേക്ഷകർ സ്വീകരിച്ചത്.