Monday 01 June 2020 02:24 PM IST : By സ്വന്തം ലേഖകൻ

ജൂണ്‍ മഴയിൽ നനയാൻ കൊതിച്ച്, പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേർന്ന് ഭാവന! ചിത്രം വൈറൽ

bhavana

ഭർത്താവ് നവീനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച്, ജൂണിലെ മഴക്കാലത്തെ സ്വാഗതം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം ഭാവന.

ചിത്രം ഇതിനോടകം വൈറൽ ആണ്. തങ്ങളുടെ പ്രിയപ്പെട്ട മാസം എന്നാണ് താരം ജൂണിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്കിടെ ഭാവന നവീനുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയപ്പെട്ടത്.

2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചായിരുന്നു വിവാഹം.