Wednesday 03 August 2022 12:23 PM IST : By സ്വന്തം ലേഖകൻ

അഞ്ച് വർഷത്തിനു ശേഷം ഭാവന മലയാളത്തിൽ: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ ചിത്രീകരണം പുരോഗമിക്കുന്നു

bhavana

അഞ്ച് വർഷത്തിനു ശേഷം പ്രിയതാരം ഭാവന വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ ചിത്രീകരണം പുരോഗമിക്കുന്നു. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് ചിത്രം നിർമ്മിക്കുന്നത്.

ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവഹിക്കുന്നു.