Friday 20 May 2022 12:43 PM IST : By സ്വന്തം ലേഖകൻ

‘ഒരുപാട് നേരം ചിന്തിച്ചെങ്കിലും ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല’: സ്റ്റൈലിഷ് ആൻഡ് സിംപിൾ ലുക്കില്‍ ഭാവന

bhavana

സ്റ്റൈലിഷ് ആൻഡ് സിംപിൾ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഭാവന. ‘ഒരുപാട് നേരം ചിന്തിച്ചു, പക്ഷേ എനിക്ക് ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല, അതിനാൽ നല്ലൊരു വെള്ളിയാഴ്ച ആശംസിക്കുന്നു’ എന്ന കുറിപ്പോടെയാണ് ജീൻസും ടോപ്പും അണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയില്‍ വളരെ സജീവമായ ഭാവന ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുകയാണ്. നവാഗതായ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.