Monday 26 October 2020 11:46 AM IST : By സ്വന്തം ലേഖകൻ

‘ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ്’! പുതിയ ചിത്രങ്ങൾ പങ്കുവച്ച് ഭാവനയുടെ കുറിപ്പ്

bhavana

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു. മഞ്ഞനിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ. ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ് എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്.