Tuesday 28 January 2020 11:43 AM IST : By സ്വന്തം ലേഖകൻ

പറന്നുയരും ചിത്രശലഭത്തെപ്പോലെ, മാറ്റത്തിന്റെ ചിറകുകൾ വീശി...! ചിത്രം വൈറൽ

bhavana

മലയാളത്തിന്റെ പ്രിയനായികയാണ് ഭാവന. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും ടെലിവിഷൻ പരിപാടികളിലും താരം തന്റെ സാന്നിധ്യമറിയിക്കാറുണ്ട്. പൊതുചടങ്ങുകൾക്ക് ഭാവന പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രമാണ് വൈറൽ. ക്യൂട്ട് ലുക്കില്‍ ഉയർന്നു ചാടുന്ന ചിത്രം പോസ്റ്റ് ചെയ്ത്, മാറ്റത്തിന്റെ ചിറകുകള്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഈ ചിത്രവും കുറിപ്പും ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെ സുഹൃത്തും നടിയുമായ മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിൽ ഭാവന പങ്കെടുത്തതിന്റെ ചിത്രങ്ങളും വിഡിയോകളും വൈറൽ ആയിരുന്നു.