Saturday 15 January 2022 11:35 AM IST : By സ്വന്തം ലേഖകൻ

‘ഭീഷ്മപർവ്വ’ത്തിലെ ആദ്യ ഗാനം ഇന്നെത്തും: ‘പറുദീസ’ ഒരുക്കുന്നത് സുഷിൻ ശ്യാം

bheeshma

മമ്മൂട്ടിയെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ്വ’ത്തിലെ ആദ്യ ഗാനം ഇന്നെത്തും.‘പറുദീസ’ എന്നാരംഭിക്കുന്ന ഗാനം വൈകുന്നേരം 6മണിക്ക് റിലീസ് ചെയ്യും. സുഷിൻ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റെതാണ്. ഫെബ്രുവരി 24നാണ് ചിത്രത്തിന്റെ റിലീസ്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.