Monday 06 May 2019 03:55 PM IST : By സ്വന്തം ലേഖകൻ

'ബിലാൽ പൊളിച്ച് പണ്ടാരമടക്കും, ഈ മുണ്ടാണെ സത്യം'; ആവേശത്തിൽ ഗോപി സുന്ദർ! കയ്യടിച്ച് ആരാധകർ

bilal321215

മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിന്റെ വിശേഷങ്ങൾ ഫെയ്സ്ബുക് ലൈവിലൂടെ പങ്കുവയ്ക്കുകയായിരുന്നു ഗോപി സുന്ദർ. "ബിലാൽ പൊളിച്ച് പണ്ടാരമടക്കും. മലയാളിയായി മുണ്ടുടുത്താണ് പറയുന്നത്. ഈ മുണ്ടാണെ സത്യം!"- ഗോപി സുന്ദർ ആവേശത്തോടെ പറയുന്നു.

ബിലാലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക ആരാധകർ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഗോപി സുന്ദർ ലൈവിലെത്തിയപ്പോള്‍ 'വെയ്റ്റിങ്‌ ഫോര്‍ ബിലാൽ' എന്നായിരുന്നു ഒരു ആരാധ‌കന്റെ കമന്റ്. ഇത് കണ്ടതോടെയാണ് ഗോപി ആവേശത്തിൽ പ്രതികരിച്ചത്. ബിലാല്‍ ആയുള്ള മമ്മൂട്ടിയുടെ സ്റ്റെലിഷ് എൻട്രിയ്ക്കും ഗോപി സുന്ദറിന്റെ ബിജിഎമ്മിനുമായി കാത്തിരിക്കുകയാണ് ആരാധകർ.