Friday 11 September 2020 10:35 AM IST : By സ്വന്തം ലേഖകൻ

അനിയത്തിക്കുട്ടിക്ക് ചേട്ടന്റെ പിറന്നാൾ സമ്മാനം! ഓർമകളുടെ ആൽബത്തിൽ നിന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം

manju

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസകള്‍ നേർന്നത്.

എന്നാൽ, സഹോദരിയുടെ ജന്മദിനത്തിൽ ഓർമകളുടെ ആൽബത്തിൽ നിന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാരിയർ.

താനാദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജുവിന്റെ കുട്ടിക്കാല ചിത്രം ഉപയോഗിച്ച് തയാറാക്കിയായിരുന്നു മധുവിന്റെ ആശംസ.

നടിമാരും മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളുമായ പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുൾപ്പടെ നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവിന് ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.