Wednesday 13 November 2019 02:19 PM IST : By സ്വന്തം ലേഖകൻ

മുദ്രയ്ക്ക് കൂട്ടായി കുഞ്ഞനുജൻ എത്തി! ബോബി സിംഹയ്ക്ക് മകൻ ജനിച്ചു

boby-new

തെന്നിന്ത്യയുടെ പ്രിയനടന്‍ ബോബി സിംഹ വീണ്ടും അച്ഛനായതായി റിപ്പോർട്ട്. താരത്തിന് ആൺകുഞ്ഞ് പിറന്നു എന്നാണ് റിപ്പോർട്ട്. നടി രശ്മി മേനോന്‍ ആണ് താരത്തിന്റെ ഭാര്യ. താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകർ എത്തിയിട്ടുണ്ട്.

2016 ൽ ആയിരുന്നു ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായത്. 2017 ല്‍ ഇവർക്ക് മകള്‍ പിറന്നു. മുദ്ര സിംഹ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ മുദ്രയ്ക്ക് കൂട്ടായി കുഞ്ഞനുജൻ എത്തിയിരിക്കുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് ബോബിയും രശ്മിയും.