Tuesday 14 August 2018 10:06 AM IST : By സ്വന്തം ലേഖകൻ

ഹോളിവുഡില്‍ പുതിയ ചരിത്രം ജനിക്കുന്നു; ജയിംസ് ബോണ്ട് ആകാൻ ആദ്യത്തെ കറുത്ത വർഗക്കാരൻ

elba

നടൻ ഡാനിയെൽ ക്രേഗ് വിരമിച്ച ഒഴിവിൽ അടുത്ത ജെയിംസ് ബോണ്ട് ആരാണെന്ന ആകാംക്ഷയ്ക്ക് വിരാമം. ഹോളിവുഡ് താരങ്ങളിൽ ഒന്നാം നിരക്കാരനായ ഇഡ്രിസ് എല്‍ബയാകും ഇനി ബോണ്ടായി പ്രേക്ഷകരെ തേടി എത്തുക എന്ന് ഏകദേശം ഉറപ്പായി.

നിര്‍മ്മാതാവ് ബാര്‍ബറ ബ്രൊകോളിയുമൊത്ത് ഇഡ്രിസ് എല്‍ബയുമായി ചര്‍ച്ച നടത്തിയെന്ന് സംവിധായകന്‍ അന്റോയില്‍ ഫക്വ പറഞ്ഞു. അങ്ങനെയെങ്കിൽ ബോണ്ട് താരങ്ങളിലെ ആദ്യത്തെ കറുത്ത വർഗക്കാരനെന്ന ചരിത്ര നേട്ടത്തിനാകും എല്‍ബ അർഹനാകുക.

‘‘ഇക്കാര്യം അതിന്റെ വഴിക്ക് സംഭവിക്കും. എല്‍ബയാണ് ജെയിംസ് ബോണ്ടാവാനുള്ള ആദ്യ സാധ്യത. എല്‍ബക്ക് ജെയിംസ് ബോണ്ടാവാനുള്ള യോഗ്യതയുണ്ട്. ശാരീരികമായി മികച്ച കാഴ്ച സമ്മാനിക്കുന്ന ഒരാളാവാണം ജെയിംസ് ബോണ്ട്. ഇഡ്രിസ് എല്‍ബക്കതുണ്ട്’’. ബാര്‍ബറ ബ്രൊകോളി പറയുന്നു.

ഡാനിയല്‍ ക്രെയിഗ് ജെയിംസ് ബോണ്ട് ആവുന്നതിന് മുന്‍പേ എല്‍ബയുടെ പേര് പറഞ്ഞു കേള്‍ക്കുന്നതാണ്. ഇയാന്‍ ഫ്ളെമിംഗിന്റെ പുസ്തകത്തിലെ ജെയിംസ് ബോണ്ട് വെളുത്ത വര്‍ഗക്കാരനാണ്. പക്ഷെ ഒരു കറുത്ത വര്‍ഗക്കാരന്‍ ജെയിംസ് ബോണ്ടായി എത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി സിനിമാ പ്രേമികള്‍ ഉയര്‍ത്തിയിരുന്നു.