Friday 16 November 2018 10:08 AM IST : By സ്വന്തം ലേഖകൻ

‘അവൾ കൂടെയുണ്ടായിരുന്നുവെങ്കിൽ’; ശ്രീയില്ലാതെ ബോണിയുടെ പിറന്നാൾ

bony-new-2

ബോണി കപൂറിന് ഭാര്യ മാത്രമായിരുന്നില്ല ശ്രീദേവി. നല്ല സുഹൃത്തും സഹയാത്രികയുമൊക്കെയായിരുന്നു. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ശ്രീയുടെ മരണം ബോണിയെ ഇരുട്ടിൽ ഒറ്റപ്പെട്ടതു പോലെയാക്കി. അതിൽ നിന്നു മോചിതനാകാൻ ഇപ്പോഴും ബോണിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ശ്രീദേവി ഇല്ലാത്ത പിറന്നാല്‍ ദിനം കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായി ആഘോഷിക്കുകയായിരുന്നു അദ്ദേഹം. ബോണി കപൂറിന്റെ 63-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ശ്രീദേവി ഇല്ലാതത്തിന്റെ കുറവ് നികത്താന്‍ എല്ലാ കുടുംബാംഗങ്ങളും ബോണിക്കൊപ്പം കൂടിയിരുന്നു. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനും അഭിനേതാവുമായ അര്‍ജുന്‍ കപൂര്‍ ട്വിറ്ററില്‍ കുറിച്ച ആശംസ ഏറെ ശ്രദ്ധേയമായി. സോഷ്യല്‍ മീഡിയിയല്‍ ബോണിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ വൈറലാകുകയാണ്.

bony-new