Thursday 18 July 2019 11:40 AM IST : By സ്വന്തം ലേഖകൻ

‘ഇതൊക്കെ എന്ത്’! ഒന്നു കറങ്ങി, കാല് വീശി, ഒറ്റത്തട്ട്: ബോട്ടിൽ കാപ് ചാലഞ്ച് ഏറ്റെടുത്ത് ശ്വേതയും വിനീതയും: വിഡിയോ

bottle-cap

സോഷ്യൽ മീഡിയയിൽ ബോട്ടിൽ കാപ് ചാലഞ്ചിന്റെ ഹരം അവസാനിക്കുന്നില്ല. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലൂടെ ഇന്ത്യയെങ്ങും തരംഗമായ ബോട്ടിൽ കാപ് ചാലഞ്ച് സാധാരണക്കാരും താരങ്ങളുമുൾപ്പടെ നിരവധി പേരാണ് ഏറ്റെടുത്ത് വിജയിപ്പിച്ചത്.

മലയാളത്തിന്റെ യുവനായകൻമാരായ നീരജ് മാധവ്, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ അടക്കം നിരവധി പേർ ചാലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ നായികമാരും ബോട്ടിൽ കാപ് ചാലഞ്ച് ഏറ്റെടുത്ത് കയ്യടി വാരുന്നു. ശ്വേത മേനോനും വിനീത കോശിയുമാണ് അനായാസം ബോട്ടിലിന്റെ കാപ് തൊഴിച്ച് തെറിപ്പിച്ച് ചാലഞ്ചിന്റെ ഭാഗമായിരിക്കുന്നത്.

ഫെയ്സ്ബുക്കിലെ തന്റെ മുഴുവൻ സുഹൃത്തുക്കളെയും ശ്വേത ചാലഞ്ചിനായി വെല്ലുവിളിച്ചിട്ടുണ്ട്. വിനീതയാകട്ടെ സുഹൃത്തുക്കളായ മൂന്ന് പേരെയാണ് ചാലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ചിരിക്കുന്നത്.