Thursday 16 May 2019 12:05 PM IST : By സ്വന്തം ലേഖകൻ

പരീക്ഷണമല്ല, 100 ശതമാനം ആഘോഷം! ‘ബ്രദേഴ്സ് ഡേ’യുടെ ഫസ്റ്റ് ലുക്ക് വൈറൽ

b2

സംവിധായകൻ എന്ന നിലയിൽ വിജയത്തിന്റെ തേരിലേറിയുള്ള യാത്ര നായകനെന്ന നിലയിലും തുടരുമെന്ന മുന്നറിയിപ്പുമായാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘ബ്രദേഴ്സ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരെ തേടി എത്തിയിരിക്കുന്നത്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. പൃഥ്വിരാജാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ ആരാധകരുമായി ഷെയർ ചെയ്തത്.

കളർഫുള്ളാണ് പോസ്റ്റർ. ബുള്ളറ്റില്‍ ചാരി, ചുവന്ന മുണ്ടും കളർഫുൾ ഷർട്ടുമണിഞ്ഞ്, കൂളിങ് ഗ്ലാസ് വച്ച് നിൽക്കുന്ന പൃഥ്വിയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ആഘോഷിക്കാനും ആസ്വദിക്കുവാനുമുള്ള വക ആവോളം ചിത്രത്തിലുണ്ടാകുമെന്ന് പോസ്റ്റർ ഉറപ്പുതരുന്നു.

b1

സമീപകാലത്തെ പൃഥ്വിരാജ് ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ‘ബ്രദേഴ്സ് ഡേ’ എന്ന കാര്യത്തില്‍ സംശയം വേണ്ട എന്നു ചുരുക്കം.
പൃഥ്വിരാജ് നായകനായ സമീപകാല ചിത്രങ്ങളില്‍ പലതും പരീക്ഷണ ചിത്രങ്ങളുമായിരുന്നു. അതുകൊണ്ടു തന്നെ വലിയ സാധ്യതകളാണ് ബ്രദേഴ്സ് ഡേയ്ക്കു മുന്നിൽ തുറക്കപ്പെടുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിര്‍ഷയാണ് സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിത്തു ദാമോദർ.

ഐശ്വര്യ ലക്ഷ്മിയും പ്രയാഗ മാർട്ടിനുമാണ് നായികമാർ.