Tuesday 23 November 2021 04:49 PM IST : By സ്വന്തം ലേഖകൻ

ഭർത്താവിനെ കൊന്ന് വീട്ടമ്മയെ പീഡിപ്പിച്ച കോളിയൂര്‍ കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊല: സി മോഹനന്റെ സർവീസ് സ്റ്റോറി ‘കൂടെയിൽ’

crime

മികവുറ്റ അന്വേഷണത്തിന് നാലുവട്ടം ബാഡ്ജ് ഓഫ് ഓണര്‍ നേടിയ സംസ്ഥാനത്തെ ഏക എസ് ഐ, സര്‍വീസ് കാലത്തെ തന്റെ അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുന്നു. കേരള പൊലീസിലെ റിട്ടയേര്‍ഡ് ക്രൈം ബ്രാഞ്ച് എസ് ഐ , സി. മോഹനന്‍ പങ്കു വയ്ക്കുന്ന സര്‍വീസ് അനുഭവങ്ങളാണ് ഒടിടി കാഴ്ചയായി പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളം OTT പ്ലാറ്റ് ഫോമായ കൂടെയിലൂടെയാണ് സർവീസ് കാലത്തെ ഉദ്വേഗജനകമായ അനുഭവങ്ങൾ വിവരിക്കുന്നത്. ഡോക്യു ഫിക്ഷന്‍ രീതിയില്‍ ചിത്രീകരിച്ച ' ട്രൂ ക്രൈം' ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഒട്ടേറെ കേസുകളിലൂടെ കടന്നുപോന്ന ഒരു സര്‍വീസ് കാലഘട്ടം സി. മോഹനനുണ്ട്. അന്വേഷിച്ച പല കേസുകളിലെയും പ്രതികള്‍ക്ക് വധശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞ അന്വേഷണ മികവ് അദ്ദേഹത്തിന് സ്വന്തമാണ്. 1981 ല്‍ സര്‍വീസില്‍ പ്രവേശിച്ച കാലം മുതല്‍ 2017 ല്‍ വിരമിക്കുന്നതുവരെയുള്ള 36 വര്‍ഷം കുറ്റാന്വേഷണരംഗത്തായിരുന്നു അദ്ദേഹം. പുതുതായി സര്‍വീസില്‍ എത്തുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ സമീപിക്കുന്ന കുറ്റാന്വേഷണ ഗൈഡ് കൂടിയാണ് സി മോഹനന്‍ . 

കോവളം കോളിയൂരില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് വധശിക്ഷ ഉറപ്പാക്കിയ  അന്വേഷണ മികവിന് 10,000 രൂപയും പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിച്ചു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍  48 മണിക്കൂറിനുള്ളില്‍ പ്രതിയിലേക്ക് എത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നു. 2016 ല്‍ സംഭവിച്ച കുറ്റകൃത്യത്തില്‍ വെട്ടേറ്റ് അബോധാവസ്ഥയിലായ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിനുശേഷം അവര്‍ക്ക് പൂര്‍ണ്ണമായും ബോധം തിരിച്ചു ലഭിച്ചിട്ടില്ല. കുടുംബത്തിന് സംഭവിച്ച ദുരന്തത്തിനുശേഷം നിരാലംബരായ രണ്ടു കുട്ടികള്‍ക്ക് ഇന്ന് താങ്ങായും തണലായും നില്‍ക്കുന്നത് പൊലീസ് തന്നെയാണ്. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നു പോയ കുട്ടികള്‍ക്ക് സഹായവും ആശ്വാസവാക്കുകളുമായി നില്‍ക്കുന്നവരില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ മോഹനനുമുണ്ട്. 

ടെക്‌നോപാര്‍ക്ക് ജീവനക്കാരുള്‍പ്പെട്ട ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസ് വിവാദങ്ങളും വാര്‍ത്താ പ്രാധാന്യവും ഒരു പോലെ നേടിയ കേസ് ആണ്. പ്രതികളെ കൃത്യമായി ട്രാക്ക് ചെയ്തു, കൊലപാതകത്തിന്റെ പശ്ചാത്തലം തെളിവുകള്‍ സഹിതം കോടതിയില്‍ വ്യക്തതയോടെ സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. കേരളപോലീസിന്റെ അന്വേഷണ മികവിന്റെ മിടുക്ക് തെളിയിച്ച കേസുകളാണ് ഇവയെല്ലാം.

സര്‍വീസ് കാലഘട്ടത്തില്‍ ഗുണ്ടാസംഘങ്ങളില്‍ നിന്നും  നിരവധി ഭീഷണികളെ നേരിടേണ്ടതായി വന്ന ഉദ്യോഗസ്ഥനാണ്. ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന സമയത്ത് മോഹനന് മൂന്നുവര്‍ഷം സര്‍ക്കാര്‍ സ്വരക്ഷയ്ക്കായി തോക്കും രണ്ട് ഗണ്‍മാന്‍മാരെയും നല്‍കി. രണ്ടുവര്‍ഷം വീടിന് സായുധ കാവലുണ്ടായിരുന്നു. എട്ട് ഉത്തരേന്ത്യക്കാര്‍ ചേര്‍ന്ന് കണ്ണമ്മൂലയിലെ വീട്ടമ്മയെ കെട്ടിയിട്ട് ബെന്‍സ് കാറും പത്തുലക്ഷവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍, പ്രതികളെ മഹാരാഷ്ട്രയിലെ അവരുടെ താവളത്തിലെത്തി അതിസാഹസികമായി പിടികൂടിയ സംഭവമടക്കം അദ്ദേഹത്തിന്റെ സര്‍വീസ് കാലഘട്ടത്തെ ഓരോ അനുഭവങ്ങളും  കുറ്റാന്വേഷകര്‍ക്ക്  പാഠപുസ്തകങ്ങളാണ്. വര്‍ക്കല സലിം വധക്കേസ് , അട്ടകുളങ്ങര കബീര്‍ വധക്കേസ് , ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ വാങ്ങി നല്‍കിയ അന്വേഷണ മികവ് സി മോഹനന്‍ എന്ന കുറ്റാന്വേഷകന് സ്വന്തമാണ്.   

കുറ്റാന്വേഷണത്തിലെ സമഗ്രതയ്ക് 2011 ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍  സി മോഹനന് ലഭിച്ചു. കേരളാ പോലീസിലെ നാല് ബാഡ്ജ് ഓഫ് ഓണറുകള്‍ക്കൊപ്പം, മുഖ്യമന്ത്രിയുടെ പോലീസ് മെഡലും , ഇരുന്നൂറോളം റിവാര്‍ഡുകളും ക്യാഷ് അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അന്വേഷണ അനുഭവങ്ങള്‍ 'കണ്ണാടി' എന്നപേരില്‍ ഒരു പുസ്തകമാക്കി ഇറക്കിയിട്ടുണ്ട്. വിരമിച്ചതിനു ശേഷവും ഉദ്യോഗസ്ഥര്‍ക്ക് കുറ്റാന്വേഷണ ക്ലാസുകള്‍ എടുക്കാന്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കുന്നുണ്ട് . 

'ട്രൂ ക്രൈം' എന്ന പരിപാടിയിലൂടെ കോളിയൂര്‍ കൊലപാതകമുള്‍പ്പെടെ ശ്രദ്ധേയമായ പല കേസുകളെ കുറിച്ചും സി മോഹനന്‍  തുറന്ന് സംസാരിക്കുകയാണ്. സ്റ്റുഡിയോ മോജോയാണ് പരിപാടി നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു എം എസാണ്  സംവിധായിക.  ചന്ദ്രന്‍ ആര്യനാട് ഛായാഗ്രഹണവും അക്ഷയ് ഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

crime-1
C Mohanan, Rtd ASI , Kerala Police