Saturday 07 May 2022 02:16 PM IST : By സ്വന്തം ലേഖകൻ

വിക്രത്തിന്റെ ചിത്രം പകർത്തി സേതുരാമയ്യർ...: ‘സിബിഐ 5’ മേക്കിങ് വിഡിയോ എത്തി

cbi-5

മമ്മൂട്ടി നായകനായ ‘സിബിഐ 5’ മേക്കിങ് വിഡിയോ എത്തി. സിനിമയുടെ ചിത്രീകരണനിമിഷങ്ങളിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് ഇത്.

എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ, കെ.മധു സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.