Tuesday 11 February 2020 02:45 PM IST : By സ്വന്തം ലേഖകൻ

‘ആ ദിവസം സ്വപ്നം പോലെയായിരുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ’! ചിത്രങ്ങൾ പങ്കുവച്ച് ചന്ദുനാഥ്

chandhu-nadh

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ചന്ദുനാഥ്. ചിത്രത്തിൽ ചന്ദുവിന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം ഡിന്നർ കഴിക്കുന്നതിന്റെ ചിത്രം ചന്ദു സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. ഫെബ്രുവരി 10 തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമായിരുന്നുവെന്ന് ചന്ദു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ചന്ദുവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചന്ദുനാഥിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ലാലേട്ടൻ– ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതൽ സിനിമയിൽ മാത്രം കണ്ട ലാൽ മാനറിസംസും കണ്മുന്നിൽ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം ... ആ മനുഷ്യൻ താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം ..നടൻ നായകൻ താരം വിസ്മയം വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്കാൻ ഇടം തന്ന ദിവസം

പൃഥ്വിരാജ് ( രാജുവേട്ടൻ)– സ്കൂൾ കാലം മുതൽ 'ഇങ്ങനെ ആകണം വ്യക്തിത്വം' എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയർച്ചയിൽ കൂട്ടുകാരോട് തർക്കിച്ചു വാദിച്ചു വളർന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളിൽ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്ദിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന്റെ പ്രശംസിക്കുകയും ..എനിക്ക് പറയാൻ ഉള്ള സിനിമ സ്വപ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും ചെയ്ത ദിവസം.

പിന്നെ എന്റെ കൂട്ടുകാരും.