Wednesday 28 November 2018 03:10 PM IST : By സ്വന്തം ലേഖകൻ

’ചാര്‍ലി’ സിനിമ കണ്ട് വിഷാദരോഗം മാറി; മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേരിട്ട് ബംഗ്ലാദേശി യുവാവ്!

dq-charli975632

ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ’ചാർലി’ കണ്ട് തന്റെ വിഷാദരോഗം മാറിയ കഥ വെളിപ്പെടുത്തി ബംഗ്ലാദേശി യുവാവ്. വിഷാദ രോഗം മൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന യുവാവ് സാധാരണ നിലയിലെത്തിയത് ചാർലി സിനിമ കണ്ട ശേഷമാണ്. അതിന്റെ സന്തോഷത്തിന് സ്വന്തം കുഞ്ഞിന് ദുൽഖർ സൽമാൻ എന്ന് പേര് നൽകിയിരിക്കുകയാണ് ഈ ആരാധകൻ.

ദുൽഖർ നോക്കൂ... നിങ്ങൾക്ക് ഇവിടെയും നിറയെ ആരാധകരുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീൻ ഷക്കീൽ എന്ന ബംഗ്ലാദേശി യുവാവാണ്  ഈ വാർത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്. ആരാധകന്റെ ട്വീറ്റിന് ദുൽഖർ മറുപടി നൽകുകയും ചെയ്തു. ‘‘ഒരുപാട് നന്ദി... ബംഗ്ലാദേശിലെ എല്ലാവരോടും സ്‌നേഹം. കോളജ് കാലഘട്ടത്തിൽ എനിക്ക് ഒരുപാട് ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.’’- ഇതായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്.