Monday 22 February 2021 10:46 AM IST : By സ്വന്തം ലേഖകൻ

മലയാളത്തിന് പുത്തൻ അനുഭവമാകാൻ ‘ചതുർമുഖം’! ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയം

chathurmugham

മഞ്ജു വാരിയർ നായികയാകുന്ന ടെക്നോ-ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും സലില്‍.വിയും ചേർന്നാണ്. സണ്ണി വെയിൻ ചിത്രത്തിൽ നായകവേഷത്തിലെത്തും.

അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് തുടങ്ങി ഒരു വൻ താരനിര ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. ചിത്രസംയോജകൻ – മനോജ്‌ ആമേൻ.

വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ചിത്രത്തിന്റെ നിർമ്മാണം മഞ്ജു വാരിയർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവരും ആണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.