Tuesday 11 September 2018 11:54 AM IST : By സ്വന്തം ലേഖകൻ

അവളുടെ ആ ചിരിയേയും മഹാമനസ്കതയേയും ഞാൻ സ്നേഹിക്കുന്നു; ക്യാൻസറിന് കീഴടങ്ങിയ പ്രിയപ്പെട്ടവളുടെ ഓർമ്മയിൽ സുസ്മിത സെൻ

celsi

‘അവളുടെ ആ ചിരിയേയും മഹാമനസ്കതയേയും ഞാൻ സ്നേഹിക്കുന്നു. എന്റെ സുന്ദരിയായ സുഹൃത്തിന് നിത്യശാന്തി നേരുന്നു”. തന്റെ പിൻതുടർച്ചക്കാരിയായി വന്ന് ‘വിശ്വസുന്ദരി പട്ടം’ സ്വന്തമാക്കിയ മുൻ മിസ്സ് യൂണിവേഴ്സ് ചെൽസി സ്മിത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് സുസ്മിത സെൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

43 വയസ്സുകാരിയായ ചെൽസി സ്മിത്ത് ലിവർ ക്യാൻസർ ബാധിതയായിരുന്നു. 1995ല്‍ വിശ്വസുന്ദരിപട്ടത്തിനായി മത്സരിച്ച ചെല്‍സി, പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ വേദിയില്‍ എത്തുന്ന അമേരിക്കക്കാരിയായിരുന്നു. ആ വർഷം വിശ്വസുന്ദരി പട്ടം നേടിയ ചെൽസിയെ കിരീടം അണിയിച്ചത് സുസ്മിതാ സെൻ ആയിരുന്നു. വിശ്വസുന്ദരി മത്സരത്തിന്റെ പഴയൊരു ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്.

1994 ലാണ് സുസ്മിത വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. അതോടെ, മിസ്സ് യൂണിവേഴ്സ് കിരീടം അണിയുന്ന ആദ്യ ഇന്ത്യൻ വനിതയായി സുസ്മിത സെൻ ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.