Friday 30 October 2020 12:57 PM IST : By സ്വന്തം ലേഖകൻ

ചെറുപുഷ്പം കൊച്ചേട്ടന്‍ ഇനി ഓര്‍മ! മറഞ്ഞത് ഹിറ്റുകളുടെ നിര്‍മാതാവ്

cherupushpam

മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവ് ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് ജെ. കക്കാട്ടില്‍ (ചെറുപുഷ്പം കൊച്ചേട്ടന്‍-86) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച നാലിന് കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ അന്നക്കുട്ടി വലിയ മരുതുങ്കല്‍(തൊടുപുഴ). മക്കള്‍: മോളി, പരേതയായ വല്‍സമ്മ, റോസമ്മ, മേഴ്‌സി, കുഞ്ഞുമോന്‍. മരുമക്കള്‍ : പരേതനായ ഡോ. ജോസ് മാളിയേക്കല്‍ (എറണാകുളം), ജോയി മാളിയേക്കല്‍ (പാലാ), വില്‍സണ്‍ നിരപ്പേല്‍ (തൊടുപുഴ) സണ്ണി പുത്തോക്കാരന്‍ (എറണാകുളം) ജ്യോതി ചിറക്കേകാരന്‍ (തൃശൂര്‍).എഴുപതുകളിലെ സിനിമയായ 'അനാവരണം' മുതല്‍ മുതല്‍ 'നാടന്‍ പെണ്ണും നാട്ടുപ്രമാണിയും' വരെയുള്ള ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത 'ഈറ്റ' അക്കാലത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മാതാക്കളായ സൂപ്പര്‍ഗുഡുമായി ചേര്‍ന്ന് ചെറുപുഷ്പം ഫിലിംസ് ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു.പ്രേംനസീര്‍, കമല്‍ഹാസന്‍, മധു, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി,ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരെയെല്ലാം നായകന്മാരാക്കി സിനിമകള്‍ നിര്‍മിച്ചു. എ. വിന്‍സെന്റ്, ഭരതന്‍, പി.ജി. വിശ്വംഭരന്‍ ശശികുമാര്‍, കമല്‍ തുടങ്ങിയവരും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സംവിധായകരായി.പല സിനിമകളുടെയും ലൊക്കേഷന്‍ പാലായിലെ ഇദ്ദേഹത്തിന്റെ വീടായിരുന്നു. ചെറുപുഷ്പം അശുപത്രി ഉടമയാണ്. സിനിമ നിര്‍മാണത്തിനൊപ്പം ഹോം അപ്ലയന്‍സ്, ടെക്‌സ്‌റ്റൈല്‍ ബിസിനസ് രംഗത്തും ഇദ്ദേഹം സജീവമായിരുന്നു.